
തെന്നിന്ത്യന്‍ പ്രിയനടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തിൽ ബോളിവുഡ് താരം കജോളിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നടി മാല പാർവതി.
‘പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാൽവെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും.
ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്നീഷ്യൻസും, ഈ ചിത്രത്തിന്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോൾ ആണ്, എന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരിതാർത്ഥ്യത്തോടെ നന്ദിയോടെ ഈ ഓർമ്മ എന്നും സൂക്ഷിക്കും.
ഈ ചിത്രത്തിന്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്നേഹം നന്ദി’.– കജോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചു.






