
ഇന്ത്യന് വിപണിയില് സാംസങ് അടുത്ത മാസം 2ന് ഗാലക്സി M33 5ജി ലോഞ്ച് ചെയ്യും. ആമസോണ് മൈക്രോസൈറ്റ് അനുസരിച്ച് സാംസങ് ഗാലക്സി M33 5ജിയില് 5nm ഒക്ടാ കോര് പ്രോസസറാണ് പായ്ക്ക് ചെയ്യുക. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളില് സ്മാര്ട്ട്ഫോണ് വാങ്ങാനാവും. 25W ഫാസ്റ്റ് ചാര്ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഗാലക്സി M33 5ജിയില് സജ്ജീകരിച്ചിരിക്കുന്നതെന്ന് ആമസോണ് ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന് വിപണിയിലെത്തിയ ഗാലക്സി A13, ഗാലക്സി A23 എന്നീ സ്മാര്ട്ട്ഫോണുകള്ക്ക് സമാനമായി ആഗോള വിപണിയില് അവതരിപ്പിച്ചിരിക്കുന്ന ഗാലക്സി M33 5ജി മാറ്റമില്ലാതെയാണ് ഇന്ത്യന് വിപണിയിലുമെത്തുക എന്നാണ് വിവരം. അങ്ങനെയെങ്കില് ഇന്ത്യന് മോഡല് ആന്ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള One UI 4.1-ല് പ്രവര്ത്തിക്കും. 120Hz പുതുക്കല് നിരക്കുള്ള 6.6-ഇഞ്ച് ഫുള്-എച്ച്ഡി+ (1,080x2,408 പിക്സല്) എല്സിഡി ഡിസ്പ്ലേയാണ് ഗാലക്സി M33 5ജിയില് ക്രമീകരിക്കുക.
ആമസോണ് ലിസ്റ്റിംഗില് കാണുന്നത് പോലെ ഗാലക്സി M33 5ജിയില് ക്വാഡ് റിയര് ക്യാമറ സജ്ജീകരണമാണ്. 50-മെഗാപിക്സല് പ്രൈമറി സെന്സര്, 5-മെഗാപിക്സല് അള്ട്രാ-വൈഡ് ആംഗിള് ക്യാമറ, രണ്ട് 2-മെഗാപിക്സല് മാക്രോ, ഡെപ്ത് ക്യാമറകള് എന്നിവ ഈ സംവിധാനത്തിലുണ്ട്. സെല്ഫികള്ക്കും വീഡിയോ കോളുകള്ക്കുമായി 8 മെഗാപിക്സല് ക്യാമറയും സ്മാര്ട്ട്ഫോണില് ക്രമീകരിച്ചിട്ടുണ്ട്. ഹാന്ഡ്സെറ്റില് 3.5 എംഎം ഹെഡ്ഫോണ് ജാക്കിനൊപ്പം സൈഡ് മൗണ്ടഡ് ഫിംഗര്പ്രിന്റ് സെന്സറും ഉണ്ടായിരിക്കും.







Comments