
ബാസല്‍: ഇന്ത്യന്‍ താരം പിവി സിന്ധുവിന് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫാനെ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-16,21-8.
സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പണ്‍ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വര്‍ഷവും സ്വിസ് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു.
ഇത്തവണ നാലാം സീഡായ തായ് ലന്‍ഡ് താരത്തിന് ഒരു അവസരവും നല്‍കാതെയാണ് സിന്ധുവിന്റെ വിജയം. മത്സരം 49 മിനിറ്റിനുള്ളില്‍ അവസാനിച്ചു. 2019-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു സ്വര്‍ണം കഴുത്തിലണിഞ്ഞതും ഇതേ വേദിയിലായിരുന്നു.
ബുസാനനെതിരേ 17 തവണ ഏറ്റുമുട്ടിയതില്‍ 16 തവണയും വിജയം സിന്ധുവിന് ഒപ്പമായിരുന്നു. 2019-ലെ ഹോങ്കോങ് ഓപ്പണില്‍ മാത്രമാണ് ബുസാനനോട് തോറ്റത്. അതേസമയം പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയ് പരാജയപ്പെട്ടു. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ഡൊനേഷ്യന് താരം ജൊനാഥന് ക്രിസ്റ്റിയാണ് പ്രണോയിയെ തോല്‍പ്പിച്ചത്. 24-ാം റാങ്കുകാരനായ പ്രണോയിക്ക് ഒരു ഘട്ടത്തില്‍പോലും തിരിച്ചടിക്കാനായില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു.
Busanan Ongbamrungphan 🇹🇭 and former world champion Pusarla V. Sindhu 🇮🇳 clash to be crowned champion 🏆 in Basel.#BWFWorldTour #SwissOpen2022 pic.twitter.com/1gBnSuKzO3
— BWF (@bwfmedia) March 27, 2022


