
ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ പുതിയ ചിത്രം ‘പത്താൻ’ ഇതിനോടകം വാർത്തകളില്‍ നിറയുന്നത് ചിത്രത്തിലെ താരത്തിന്റെ ലുക്ക് കാരണമാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഷാരൂഖിന്റെ പത്താൻ ലുക്ക് ചർച്ചയായത്.
ഇപ്പോഴിതാ, ഈ ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ഷാരൂഖിന്റെ ഫിറ്റ്നസിനെ പ്രകീർത്തിച്ചായിരുന്നു ചിത്രത്തിനു താഴെ വന്ന കമന്റുകളിൽ ഏറെയും. ‘56 വയസ്സുള്ള എന്റെ അച്ഛൻ. ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല’.– എന്ന കുറിപ്പോടെ മകൾ സുഹാനയും ഷാരൂഖിന്റെ ചിത്രം പങ്കുവച്ചു. Loving the Pathaan vibe എന്ന കുറിപ്പോടെയാണ് ഷാരൂഖിന്റെ ജീവിതപങ്കാളി ഗൗരി ഖാൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.2023ൽ പത്താൻ തിയറ്ററുകളിലെത്തും






