ലണ്ടന്‍ കൗണ്‍സിലിന്റെ പുതിയ നിയമനമാണ് ശ്രദ്ധേയമാകുന്നത്. ആളുകളെയും നായ്ക്കളെയും ആക്രമിക്കുന്ന 'കൊലയാളി' കടല്‍ക്കാക്കകളെ നേരിടാന്‍ പരുന്തിനെ നിയമിച്ചിരിയ്ക്കുകയാണ് കൗണ്‍സില്‍. വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സിലാണ് സോഹോയിലെ ബെര്‍വിക്ക് സ്ട്രീറ്റിലെ കെംപ് ഹൗസിന് സമീപമുള്ള താമസക്കാരെയും സന്ദര്‍ശകരെയും കടല്‍കാക്കകള്‍ ആക്രമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പരുന്തിനെ നിയമിച്ചത്. പരുന്തുകള്‍ കാക്കകളെ കൊല്ലില്ലെന്നാണ് കൗണ്‍സില്‍ പറയുന്നത്.
വഴിയാത്രക്കാര്‍ക്കും ചെറിയ നായ്ക്കള്‍ക്കും നേരെ ഈ കടല്‍കാക്കകള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതായും ലോക്കല്‍ ഡെമോക്രസി റിപ്പോര്‍ട്ടിംഗ് സര്‍വീസിനോട് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വസന്ത കാലത്ത് മേല്‍ക്കൂരയിലെ ഒരു കൂട് മാറ്റിയതിനെ തുടര്‍ന്ന് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു. ലോക്ക്ഡൗണ്‍ സമയത്ത് ആ പ്രദേശം കടല്‍ക്കാക്കകളുടെ കേന്ദ്രമായിരുന്നു. അവ നായ്ക്കളെ ആക്രമിച്ചു. കടല്‍ക്കാക്കകള്‍ തുടരെത്തുടരെ ഇറങ്ങിവന്ന് ഒരു പ്രാവിനെ കുത്തി കൊല്ലുന്നത് വരെ കാണാമായിരുന്നു എന്ന് പ്രദേശത്തെ ഒരു വ്യാപാരി പറയുന്നു.
''അതിശബ്ദമുള്ളതിനാല്, കടല്‍കാക്കകള്‍ ഭക്ഷണത്തിനായുള്ള തിരയലില്‍ കുഴപ്പം സൃഷ്ടിക്കുന്നു. മാത്രമല്ല അവയുടെ വിസര്‍ജ്ജനം സാല്‍മൊണല്ല പോലുള്ള രോഗങ്ങള്‍ പരത്തുകയും ചെയ്യും.''- കൗണ്‍സിലിന്റെ പരിസ്ഥിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജ് മിസ്ത്രി പറഞ്ഞു.
കടല്‍കാക്കകളുടെ പ്രശ്നം തുടരുകയാണ്. ആ പ്രശ്നം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ ഭവന വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കൗണ്‍സിലിന്റെ ലേബര്‍ ഗ്രൂപ്പ് ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുന്‍ ലണ്ടന്‍ മേയര്‍ കെന്‍ ലിവിംഗ്സ്റ്റണാണ് 1990 -കളുടെ തുടക്കത്തില്‍ പ്രാവുകളെ വേട്ടയാടാനും ഭയപ്പെടുത്താനും ട്രാഫല്‍ഗര്‍ സ്ക്വയറില്‍ പരുന്തുകളെ പരിചയപ്പെടുത്തുന്നത്. പ്രാവുകള്‍ കളി തടസപ്പെടുത്തുന്നത് തടയാന്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിലും പരുന്തുകളെ നിയമിച്ചിട്ടുണ്ട്.






