ആലപോ: അഞ്ചരവര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ സിറിയന്‍ സൈന്യം വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അലപ്പോ നഗരം തിരിച്ചു പിടിച്ചെടുത്തു. 2012ലാണ് അലപ്പോയിലെ പ്രധന നഗരങ്ങളുടെയെല്ലാം നിയന്ത്രണം വിമതര്‍ ഏറ്റെടുത്തത്.
കടുത്ത മനുഷ്യവകാശധ്വംസനങ്ങളാണ് ഇതുവരെ ആലപ്പോയില്‍ നടന്നിട്ടുള്ളത്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് രണ്ടര ലക്ഷത്തോളം ആളുകളാണാന്നാണ് ഐക്യ രാഷ്ട്രസംഘടനയുടെ കണക്ക്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് സൈന്യത്തിന്റെ പോരാട്ടത്തിനിടെയാണ്. 12 ദിവസത്തിനിടെ 27 കുട്ടികളാണ് കൊല്ലപ്പെട്ടത്.
വ്യോമാക്രമണത്തിലൂടെയാണ് അലപ്പോ നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സൈന്യത്തിനായത്. അലപ്പോയിലെ ഹനാനോയിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. തീവ്രവാദികള്‍ സാധാരണക്കാരെ ഉപയോഗിച്ച് മനുഷ്യകവചം തീര്‍ത്തതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് സൈന്യം നല്കുന്ന വിശദീകരണം.






