കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം നീളുന്നതോടെ ജീവഭയത്താല്‍ കഴിയുകമാണ് യുക്രൈനിലെ കുടുംബങ്ങള്‍. യുദ്ധത്തില്‍ തങ്ങള്‍ കൊല്ലപ്പെടാമെന്നും കുഞ്ഞുങ്ങള്‍ അനാഥരാക്കപ്പെടാമെന്നുമുള്ള ഭയമാണ് അവരെ ഏറ്റവും വേട്ടയാടുന്നത്. തങ്ങള്‍ കൊല്ലപ്പെടുകയും കുട്ടികള്‍ രക്ഷപ്പെടുകയും ചെയ്താല്‍ അവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് പുറത്ത് കുടുംബ വിവരം രേഖപ്പെടുത്തുന്നത്. നിരവധി മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്.
കുട്ടികള്‍ രക്ഷപ്പെട്ടാല്‍ അവരെ തിരിച്ചറിയാന്‍ യുക്രൈന് അമ്മമാര്‍ കുട്ടികളുടെ ദേഹത്ത് കുടുംബ വിവരം എഴുതുകയാണ്. യുറോപ് ഈ സമയത്തും ഗ്യാസിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.- സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ അനസ്താസിയ ലപതിന ട്വീറ്റ് ചെയ്തു.
പുറത്ത് പേരും ഫോണ്‍ നമ്പറും എഴുതിയ വച്ച ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ ചിത്രമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ സാഷ മകേകാവിയ ആണ് ഇന്‍സ്റ്റഗ്രാമില്‍ മൂന്നു ദിവസം മുന്‍പ് ഈ ചിത്രം പങ്കുവച്ചത്. പ്രദേശിക ഭാഷയിലാണ് വിവരങ്ങള്‍. എന്നാല്‍ ഗൂഗ്ള്‍ ട്രാന്‍സിലേറ്റര്‍ ഇത് വിവര്‍ത്തനം ചെയ്തിട്ടുണ്ട. 'വേര' എന്നാണ് കുട്ടിയുടെ പേരെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിനെ ആരെങ്കിലും ഏറ്റെടുക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.
കുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമാണെന്നും പറയുവാന്‍ വാക്കുകളില്ലെന്നുമാണ് ട്വിറ്റര്‍ ഉപഭോക്താക്കളുടെ ്രപതികരണം. ഒരു മാസത്തിലേറെയായി നീളുന്ന യുദ്ധത്തില്‍ ഏറെ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. അവരെ റഷ്യന്‍ േസന മനുഷ്യ ഷീല്‍ഡുകളായി ഉപയോഗിക്കുന്നുണ്ടെന്നും ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.






