തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്തിയ ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. 'ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാനോ അതിന്മേല് നടപടി സ്വീകരിക്കാനോ 'സ്ത്രീപക്ഷ'മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രണ്ടര വര്‍ഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പില്‍ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.'-അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.






