ഹീറോയുടെ ഗിയര്‍രഹിത സ്കൂട്ടര്‍ ഡെസ്റ്റിനി 125 എക്സ്ടെക് പുറത്തിറക്കി. 79,990 രൂപയാണ് ഡല്‍ഹി ഷോറൂമില്‍ സ്കൂട്ടറിന്റെ വില. നെക്സസ് ബ്ലൂ നിറത്തിലാണ് സ്കൂട്ടര്‍ എത്തുന്നത്. ട്രാഫിക് സിഗ്നലുകളിലും മറ്റും കാത്തു കിടക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ എന്ജിന് പ്രവര്‍ത്തനം സ്വയം അവസാനിപ്പിക്കുന്ന 'ഐഡില്‍ സ്്റ്റാര്ട് സ്റ്റോപ് സിസ്റ്റം'(ഐ ത്രീ എസ്) സാങ്കേതികവിദ്യ സഹിതെത്തുന്ന സ്കൂട്ടറിന് ഉയര്‍ന്ന ഇന്ധനക്ഷമതയും ഹീറോ മോട്ടോ കോര്‍പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യയുടെയും മികച്ച സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയുമൊക്കെ സമന്വയമെന്ന നിലയില്‍ എക്സ്ടെക് ടെക്നോളജി പാക്കേജിനു പെരുമയേറുകയാണെന്ന് ഹീറോ മോട്ടോ കോര്‍പ് സ്ടാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രോഡക്ട് പ്ലാനിങ് മേദാവി മാലൊ ലെ മാസന് അഭിപ്രായപ്പെട്ടു. ഹാന്‍ഡില്‍ കവറിലെ ക്രോം സ്ട്രിപ്പും സ്പീഡോമീറ്ററിലെ ആര്‍ട് വര്‍ക്കും എംബോസ് ചെയ്ത ബാക്ക്റെസ്റ്റുമൊക്കെയായി തികഞ്ഞ കാഴ്ചപ്പകിട്ടോടെയാണു സ്കൂട്ടറിന്റെ വരവെന്നും, പുതിയ എല്‍ ഇ ഡി ഹെഡ്ലാംപും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഈ 'ഡെസ്റ്റിനി'യിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 125 സി സി, ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ്. 7,000 ആര് പി എമ്മില്‍ ഒന്‍പതു ബി എച്ച് പിയോളം കരുത്തും 5,500 ആര് പി എമ്മില്‍ 10.4 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. മുന്നില്‍ യു എസ് ബി ചാര്‍ജര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയും എസ് എം എസ് അലെര്‍ട്ടും സഹിതം പുതിയ ഡിജി അനലോഗ് സ്പീഡോമീറ്റര്‍, സൈഡ് സ്റ്റാന്‍ഡ് എന്ജിന് കട്ട് ഓഫ് സംവിധാനം, സുഖകരമായ യാത്രയ്ക്കായി സീറ്റിനു ബാക്ക്റെസ്റ്റ് എന്നിവയൊക്കെ 'ഡെസ്റ്റിനി 125 എക്സ്ടെക്കി'ല്‍ ഹീറോ ലഭ്യമാക്കിയിട്ടുണ്ട്.






