അവെനിസ് 125 സ്കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് എഡിഷന് പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. സുസുക്കി ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് എഡിഷന് എന്നറിയപ്പെടുന്ന ഒരു പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. 86,500 രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില, മറ്റ് വേരിയന്റുകളേക്കാള്‍ ഏകദേശം 3,000 വില കുറവാണ് ഇതിന്.
അവെനിസ് 125 -ന്റെ സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍, റീ-ഫ്യുവലിംഗ് എളുപ്പത്തിനായി ഒരു എക്സ്റ്റേണല്‍ ഹിഞ്ച് ടൈപ്പ് ഫ്യുവല്‍ ക്യാപ്പ്, വലിയ അണ്ടര്‍ സീറ്റ് സ്പെയ്സ്, മോട്ടോര്‍ സൈക്കിളില്‍ പ്രചോദിത റിയര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ബോഡി മൌണ്ട് ചെയ്ത LED ഹെഡ്ലാമ്പ്, LED ടെയില്‍ ലാമ്പ് മുതലായവ സജ്ജീകരിച്ചിരിക്കുന്നു. സിംഗിള്‍ സിലിണ്ടര്‍ 125 സിസി ഫ്യുവല്‍-ഇഞ്ചക്റ്റഡ് എയര്‍-കൂള്‍ഡ് എഞ്ചിനാണ് പുതിയ വേരിയന്റും ഉപയോഗിച്ചിരിക്കുന്നത്. പവര്‍ട്രെയിന്‍ 6,750 rpm -ല്‍ 8.7 PS പവര്‍ ഔട്ട്പുട്ടും 5,500 rpm -ല്‍ 10 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു, കൂടാതെ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അവെനിസ് 125 -ന് 106 കിലോഗ്രാം ഭാരമുണ്ട്. റേസ് പ്രചോദിത മോട്ടോജിപി ഗ്രാഫിക്സും കണക്റ്റ് ഫീച്ചറുകളും ഇല്ലാത്ത സുസുക്കി അവെനിസ് 125 സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ / മെറ്റാലിക് ലഷ് ഗ്രീന്‍, പേള്‍ ബ്ലേസ് ഓറഞ്ച് / ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് / ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പെര്ള് മിറാജ് വൈറ്റ് / മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ തുടങ്ങിയ നിറങ്ങളില്‍ ലഭിക്കും.
അവെനിസിനായി ഉപഭോക്താക്കളില്‍ നിന്ന് തങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ഈ മോഡല്‍ ഒരു ഹിറ്റായി മാറി എന്ന് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സതോഷി ഉചിദ പറഞ്ഞു. വാസ്തവത്തില്‍, ഇന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ സ്റ്റേബിളില്‍ നിന്ന് ഉയര്‍ന്ന വില്‍പ്പനയുള്ള ഉല്‍പ്പന്നങ്ങളിലൊന്നായി അവെനിസ് മാറിയിരിക്കുന്നു. അവെനിസിന്റെ സ്റ്റാന്‍ഡേര്‍ഡ് എഡിഷന്റെ ഇന്‍ട്രൊഡക്ഷന്‍ Gen Z ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള കമ്പനിയുടെ ശ്രമമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






