ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയില്‍ നിന്നുള്ള ജനപ്രിയ മോഡലുകളില്‍ ഒന്നായിരുന്നു ഡസ്റ്റര്‍. എന്നാല്‍ വാഹനത്തിന്റെ പ്രൊഡക്ഷന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവസാനിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ വില്‍പ്പന രാജ്യത്ത് അവസാനിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഇതിന്റെ പുതിയ പതിപ്പോ, പുതുതലമുറയോ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത് സംബന്ധിച്ച് കമ്പനി നിലവില്‍ ഒന്നും തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
നിലവിലെ സ്റ്റോക്കുകള്‍ തീരുന്നതു വരെ മാത്രമാകും വില്‍പ്പനയെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, റെനോ ഇന്ത്യ ഡസ്റ്റര്‍ എസ്യുവിയെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 2012-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച എസ്യുവി ഈ വര്‍ഷം 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. റെനോ വികസനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആഭ്യന്തര വിപണിയില്‍ എസ്യുവി ഇന്ത്യയില്‍ ഉല്‍പ്പാദനം അവസാനിച്ചേക്കാം.
റെനോ ഇന്ത്യയുടെ നിലവിലെ പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോള്‍ ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിങ്ങനെ മൂന്ന് മോഡലുകള്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. 17 ഇഞ്ച് അലോയ് വീലുകള്‍, ക്രൂയിസ് കണ്ട്രോള്, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ഒആര്‍വിഎം, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഡ്രൈവര്‍ ആംറെസ്റ്റ്, 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയായിരുന്നു റെനോ ഡസ്റ്ററിന്റെ പ്രത്യേകതകള്‍.






