ഇന്ത്യയില്‍ മോട്ടോ ജി22 അവതരിപ്പിക്കാന്‍ ഒരുങ്ങി മോട്ടറോള. ഏപ്രില്‍ 8നാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. യൂറോപ്പില്‍, മോട്ടോ ജി 22 ഏകദേശം 14,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഫോണിന്റെ വില ഇതിലും കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മോട്ടറോള ഇതുവരെ സ്മാര്‍ട്ട്ഫോണിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.
മോട്ടോ ജി22 ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫ്ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകളും വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഫോണിന് സമാനമായ ഫ്ലാറ്റ് എഡ്ജ് ഡിസൈനാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. എന്നാലും, അരികുകള്‍ ചെറുതായി വളഞ്ഞതായി കാണപ്പെടുന്നു, പിന് പാനലില്‍ നിന്ന് നീണ്ടു നില്ക്കുന്ന ക്യാമറ ഐലന്‍ഡ് ഉപയോഗിച്ച് പിന് പാനല്‍ ടെക്സ്ചര്‍ ചെയ്തിരിക്കുന്നു.
90Hz റിഫ്രഷ് റേറ്റും 20:9 വീക്ഷണാനുപാതവും ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് മോട്ടോ ജി22 അവതരിപ്പിക്കുന്നത്. മീഡിയടെക് ഹീലിയോ ജി37 SoC, 4GB വരെ റാം എന്നിവയാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 50എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, മാക്രോ ലെന്‍സ്, ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി22 അവതരിപ്പിക്കുന്നത്.
മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16-മെഗാപിക്സല്‍ ക്യാമറയുണ്ട്. 20W ടര്‍ബോചാര്‍ജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി22 പായ്ക്ക് ചെയ്യുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്. നീല, കറുപ്പ് സെന്‍സറുകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.






