പലരുടേയും ശീലമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്. തിരക്കേറിയ ജീവചര്യകള്‍ ആയിരിക്കാം ഇതിന് കാരണം. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും കലോറിയുമാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ നഷ്ടമാകുന്നത്. പ്രഭാതഭക്ഷണം പതിവായി കഴിച്ചാല്‍ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന പഠനം അടുത്തിടെ പുറത്ത് വന്നിരുന്നു. പ്രഭാത ഭക്ഷണം പതിവായി ഒഴിവാക്കുന്നവരെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ മുംബൈ ഭാട്ടിയ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് ഓണററി കണ്‍സല്‍റ്റന്റ് ഡോ. അഷിത് ഭഗവതി.
* രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനങ്ങള്‍ - രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുന്നത് വിശപ്പും ദേഷ്യവുമെല്ലാം ഉണ്ടാക്കാം.
* പോഷണക്കുറവ് - പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ കൂടിയാണ് നഷ്ടമാകുന്നത്. ഇത് പോഷകക്കുറവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലേക്കും നയിക്കാം
* അസിഡിറ്റി - അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ വ്യാപകമാണ്.
* ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, തലകറക്കം - പ്രഭാതഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് ഹൈപോഗ്ലൈസീമിയ ഉണ്ടാകാം. ഇത് മൈഗ്രേന്, തലവേദന, തലകറക്കം എന്നിവയ്ക്കെല്ലാം കാരണമാകാം. രക്തസമ്മര്‍ദത്തിലും ഇതുമൂലം വ്യതിയാനമുണ്ടാകാം.
* ചയാപചയം മെല്ലെയാകും - ദീര്‍ഘനേരം കഴിക്കാതിരിക്കുന്നത് കാലറി കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇത് ചയാപചയം മെല്ലെയാക്കുകയും തത്ഫലമായി കൊഴുപ്പ് ശരീരത്തില്‍ അടിയുകയും ചെയ്യും.
* കുറഞ്ഞ പ്രതിരോധശേഷി - ദീര്‍ഘനേരത്തെ ഉപവാസം കോശങ്ങളെ നശിപ്പിക്കുകയും തത്ഫലമായി പ്രതിരോധശേഷി കൈമോശം വരുകയും ചെയ്യും.
* ഊര്‍ജ്ജമില്ലായ്മ - പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരത്തിനും അവയവങ്ങള്‍ക്കും ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. കടുത്ത ക്ഷീണം ഇത് മൂലം രാവിലെ തന്നെ അനുഭവപ്പെടാം.

Comments