ഇന്ത്യന്‍ വിപണിയില്‍ മോട്ടോറോള ജി22 അവതരിപ്പിച്ചു. 10,999 രൂപയാണ് ഫോണിന്റെ വില. ഏപ്രില്‍ 13 മുതല്‍ ഫ്ളിപ്കാര്‍ട്ടിലാണ് ഇതിന്റെ വില്പന. ഏപ്രില്‍ 13, 14 തീയ്യതികളില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1,000 രൂപ വിലക്കിഴിവില്‍ 9,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാവും. 5000 എംഎഎച്ച് ആണ് ബാറ്ററി, 20 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 ഹെഡ്ഫോണ് പോര്‍ട്ട്, സൈഡ് മൗണ്ടഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍.
6.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയില്‍ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. ക്യാമറയ്ക്ക് വേണ്ടി പഞ്ച്ഹോള്‍ നല്കിയിരിക്കുന്നു. മീഡിയാടെക്ക് ഹീലിയോ ജി37 പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തില്‍ ആന്‍ഡ്രോയിഡ് 12 ഓഎസ് ആണ് ഫോണില്‍. 50 എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ക്യാമറ, രണ്ട് മെഗാപിക്സലുള്ള ഡെപ്ത് ക്യാമറയും മാക്രോ ക്യാമറയും ഉള്‍ക്കൊള്ളുന്ന ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണിതിന്. സെല്‍ഫിയ്ക്കായി 16 എംപി ഫ്രണ്ട് ക്യാമറ നല്കിയിരിക്കുന്നു.






