റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിന്റെ രൂപരേഖ രണ്ട് വിശുദ്ധ മസ്ജിദുകളുടെ ചുമതലയുളള പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് വിശുദ്ധ സ്ഥലത്തിന്റെ മതപരവും ചരിത്രപരവുമായ കാര്യങ്ങള്‍ രൂപരേഖയിലൂടെ വിശദമാക്കും.
വിവിധ ഭാഷകളില്‍ ഡോക്യുമെന്ററി സിനിമകളിലൂടെയും ഗ്രാന്‍ഡ് മോസ്കിന്റെ സംവേദനാത്മക ഭൂപടത്തിലൂടെയും ഇസ്ലാമിക ചരിത്രം വ്യക്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.






