മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി 52 യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ ഇന്ത്യയില്‍ 13,999 രൂപയ്ക്ക് വില്‍ക്കുന്ന മോട്ടോ ജി 51 ന്റെ പിന്‍ഗാമിയാണ് മോട്ടോ ജി 52. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്രോസസറുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. 4GB + 128GB സ്റ്റോറേജ് വേരിയന്റിന് EUR 249 (ഏകദേശം 20,600 രൂപ) വിലയിലാണ് ജി52 പുറത്തിറക്കിയിരിക്കുന്നത്.
ചാര്‍ക്കോള്‍ ഗ്രേ, പോര്‍സലൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് മോട്ടോ ജി52-ല്‍ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റിനുള്ള പിന്തുണയുണ്ട്. ഡിസ്പ്ലേയ്ക്ക് 402ppi പിക്സല്‍ സാന്ദ്രതയും 87.70 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതവും 20:9 വീക്ഷണാനുപാതവുമുണ്ട്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും സഹിതം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 SoC ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.
എഫ്/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും ഒപ്പം എഫ്/2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്സല്‍ മാക്രോ സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി 52 ന്റെ പിന്നില്‍. എഫ്/2.4 അപ്പേര്‍ച്ചര്‍ ഉള്ളത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 മെഗാപിക്സല്‍ ക്യാമറയുണ്ട്. 30 വാട്സ് ടര്‍ബോപവര്‍ ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. മികച്ച റേറ്റിംഗ് ഉള്ള ഈ സ്മാര്‍ട്ട്ഫോണിന് ഡോള്‍ബി അറ്റ്മോസ് പിന്തുണയുണ്ട്.






