
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റര്‍ 2. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോള്‍.
സൂര്യ നായകനായ 'സൂരറൈ പോട്ര്' സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന് നായകനായ 'ഇരുധി സുട്ര്', സൂര്യ നായകനായ 'സൂരറൈ പോട്ര്' എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്.
സലാറാണ് ഹോംബലെ ഫിലിംസിന്റെ മറ്റൊരു ചിത്രം. പ്രഭാസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെജിഎഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലാണ്. പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.






