
ബാഡ്മിന്റൺ മാത്രമല്ല ഫാഷനും പിവി സിന്ധുവിന് പ്രിയപ്പെട്ട ഗെയിം ആണ്. അതിൽ എത്നിക് വേഷങ്ങളോട് താരത്തിന് പ്രിയം കൂടുതലാണ്. മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് ആ ഇഷ്ടം താരം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. ഡീപ് ഗ്രീൻ ഫ്ലോറൽ ലെഹംഗയിലുള്ള സിന്ധുവിന്റെ പുതിയ ചിത്രങ്ങളും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.
പ്ലൻജിങ് ഡീപ് ‘V’ നെക്ലൈനുള്ള ഫുൾസ്ലീവ് വെൽവറ്റ് ബ്ലൗസ് ആണ് താരം ധരിച്ചത്. റോസ് ഗോൾഡ് നൂലുകൊണ്ടുള്ള എംബ്രോയ്ഡറിയാണ് ബ്ലൗസിലെ ഹൈലൈറ്റ്. ലെഹംഗ സ്കർട്ടില്‍ ഗോൾഡൻ ഫ്ലോറൽ. എംബ്രോയ്ഡറിയുണ്ട്. നെറ്റ് കൊണ്ടുള്ള ദുപ്പട്ടയാണ് പെയർ ചെയ്തത്. വെള്ള കമ്മൽ, ചോക്കർ, മോതിരം എന്നിവയായിരുന്നു ആക്സസറീസ്.
ഇന്ത്യൻ എത്നിക് ലേബൽ വിവാണിയിൽ നിന്നുള്ള ലെഹംഗയാണിത്. 1.2 ലക്ഷം രൂപയാണ് വില. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ബോർനാലി കാൾഡേറിയയാണ് സിന്ധുവിനെ സ്റ്റൈൽ ചെയ്തത്.






