
വിജയ് സേതുപതി, നയൻതാര, സമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന തമിഴ് ചിത്രം വൻ വിജയം നേടി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ, ആരാധകർക്കൊപ്പം സിനിമ കാണാൻ വിജയ് സേതുപതിയും നയൻതാരയും വിഘ്നേഷും തിയേറ്ററിൽ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറല്‍. തിയേറ്ററിലെത്തിയ താരങ്ങൾ കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു.
വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.






