
നിഖില വിമല്‍, മാത്യു, നസ്ലന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പരിഷ്ക്കാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗര്‍ സൂര്യയുടെ പോസ്റ്ററാണ് ഇപ്പോള്‍ റിലീസ് ചെയ്തത്.
ശ്രദ്ധേയവും ഏറെ പ്രത്യേകതകളുള്ളതുമായ പോസ്റ്ററാണ് സാഗര്‍ സൂര്യയ്ക്ക് നല്‍കിയിട്ടുള്ളത്. ഇയാളുടെ ശരിക്കുമുള്ള പേര് എന്താണെന്ന് പറയുന്നില്ല. പോസ്റ്ററില്‍ തന്നെ നല്‍കിയിരിക്കുന്നത് പരിഷ്ക്കാരി എന്നാണ്. കൂടാതെ ഇദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില സൂചനകളും കാണാം. പരിഷ്ക്കാരി എന്നതിന് പുറമേ, ഇന്‍സ്റ്റഗ്രാം ഹീറോ, സ്റ്റോക്ക് മാര്‍ക്കറ്റിലെ നേട്ടങ്ങള്‍ നഷ്ടങ്ങള്‍ തുടങ്ങി ആള് മൊത്തത്തില്‍ ഒരു ഫ്രീക്കന്‍ ആണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍.
ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ്, ലീന ആന്റെണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. ടിറ്റോ തങ്കച്ചന് എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. മെയ് പതിമൂന്നിന് 'ജോ ആന്റ് ജോ' ഐക്കോണ്‍ സിനിമാസ് തിയ്യേറ്ററിലെത്തിക്കും.
പ്രൊഡക്ഷന്‍ കണ്ട്രോളര് റിന്നി ദിവാകരന്, കല നിമേഷ്സ താനൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റില്‍സ് ഷിജിന് പി രാജ്, പരസ്യക്കല മനു ഡാവന്‍സി, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍ സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുള്‍ ബഷീര്‍, പി ആര് ഒ എ എസ് ദിനേശ് തുടങ്ങി മികച്ച അണിയറ പ്രവര്‍ത്തകരും ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നു.






