
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറൽ.
ആമിറും റീനയും വിവാഹ മോചിതരാണെങ്കിലും മകളുടെ പിറന്നാൾ ആഘോഷിക്കാൻ ഇരുവരും ഒന്നിച്ചു.
സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിർ – കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.
ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.






