ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ പുതിയ കുഷാഖ് എസ്യുവിയുടെ മോണ്ടി കാർലോ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച്. 15.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ് മോഡലിന്റെ പുത്തൻ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. നിലവിൽ ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ കുഷാഖ് ലഭ്യമാണ്.
ഇതിനൊപ്പമാണ് ടോപ്പ് എൻഡ് വേരിയന്റായി കൂടുതൽ സ്പോർട്ടി ലുക്കോടെ കുഷാഖ് മോണ്ടി കാർലോ എഡിഷനും എത്തിയിരിക്കുന്നത്. മോണ്ടി കാർലോയു എസ്യുവിയുടെ സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ മോഡൽ ചില ബ്ലാക്ക്-ഔട്ട് കോസ്മെറ്റിക് മാറ്റങ്ങളും ഇന്റീരിയർ അപ്ഡേറ്റുകളുമായാണ് എത്തുന്നത്.
റെഡ്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ സ്കോഡ കുഷാഖിന്റെ മോണ്ടി കാർലോ എഡിഷൻ സ്വന്തമാക്കാം. വാഹനത്തിൽ ബ്ലാക്ക്ഡ് ഔട്ട് ഫ്രണ്ട് ഗ്രില്ലും എയർ ഡാമിന് ചുറ്റും ഗ്ലോസ് ബ്ലാക്ക് ആക്സന്റും ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും നൽകിയിരിക്കുന്നു. കൂടാതെ, കറുത്ത റൂഫ് റെയിലുകളോട് കൂടിയ കറുപ്പ് നിറത്തിലുള്ള വ്യത്യസ്ത ഷേഡിലാണ് റൂഫ് പൂർത്തിയാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്റ്റാൻഡേർഡ് മോഡലിനെ പോലെ തന്നെ സ്കോഡ കുഷാഖ് മോണ്ടെി കാർലോ എഡിഷനും പെട്രോൾ എഞ്ചിൻ ലൈനപ്പിൽ മാത്രമാണ് വിപണിയയിൽ എത്തുന്നത്. അതിൽ ആദ്യത്തെ 1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 175 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന്റെ ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് തെരഞ്ഞെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.






