
തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന് ആദിയും തമ്മിലുള്ള വിവാഹം ഈ മാസം 18ന്. വിവാഹം ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലും വിവാഹത്തിന് മുമ്പുള്ള മറ്റ് ചടങ്ങുകള്‍ ഇരുവരുടെയും വീടുകളിലായി നടക്കും.
മെയ് 18 ന് വൈകുന്നേരം റിസപ്ഷന് നടക്കും. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം. സംഗീതവും മെഹന്തിയും പോലുള്ള വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഹൈദരാബാദില്‍ കുടുംബമുണ്ടെങ്കിലും ആദിയും നിക്കിയും ചെന്നൈയില്‍ വിവാഹം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഇവര്‍ പറയുന്നു.






