
ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഓ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പിക്സല്‍ 6എ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി ഗൂഗിള്‍. പിക്സല്‍ 6 പരമ്പരയിലെ ആറാമത്തെ ഫോണ്‍ ആണിത്. 6.1 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. പഞ്ച്ഹോള്‍ മാതൃകയില്‍ സ്ക്രീനിന് മുകളില്‍ മധ്യഭാഗത്തായി സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. പിക്സല്‍ 6നും 6 പ്രോയ്ക്കും സമാനമായി ഫോണിന് മുകളില്‍ തിരശ്ചീനമായാണ് ക്യാമറ ബാര്‍ നല്‍കിയിരിക്കുന്നത്.
12.2 മെഗാപിക്സല്‍ പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും എട്ട് എംപി സെല്‍ഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്.ആന്‍ഡ്രോയിഡ് 12 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4500 എംഎഎച്ച് ബാറ്ററിയുണ്ട്. 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. സ്റ്റീരിയോ ശബ്ദ സംവിധാനവും ഫോണില്‍ ലഭ്യമാണ്.
സാധാരണ നിലില്‍ 11 മണിക്കൂര്‍ വരെ ചാര്‍ജ് നിൽക്കുന്ന ആക്റ്റീവ് നോയ്സ് കാന്‍സലിങ് സംവിധാനമുള്ള ഇയര്‍ ബട്സ് ആണ് പിക്സല്‍ ബഡ്സ് പ്രോ. റിപ്പോർട്ട് പ്രകാരം നോയ്സ് കാന്സലേഷനൊപ്പം പുറത്തുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്ന ട്രാന്‍സ്പാരന്‍സി മോഡും ഇതിൽ നൽകിയിരിക്കുന്നു. ഗൂഗിള്‍ പിക്സല്‍ 6എ ഫോണിന് 449 ഡോളറും (ഏകദേശം 34728 രൂപ) പിക്സല്‍ ബഡ്സ് പ്രോയ്ക്ക് 199 ഡോളറും (ഏകദേശം 15391 രൂപയോളം) ആണ് വില.






