
മോട്ടോ എഡ്ജ് 20-ന്റെ പിന്‍ഗാമി മോട്ടോ എഡ്ജ് 30 സ്മാര്‍ട്ഫോണ്‍ മോട്ടോറോള ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ഫോണ്‍ എന്ന വിശേഷണത്തോടുകൂടിയാണ് മോട്ടോറോള എഡ്ജ് 30 പുറത്തിറങ്ങുന്നത്. ഒഎല്‍ഇഡി ഡിസ്പ്ലേ, 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍, 50 എംപി ക്വാഡ് ക്യാമറ, 4020 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യങ്ങളും ഇതിനുണ്ട്.
മേയ് 19-ന് ഫ്ളിപ്കാര്‍ട്ടിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും ഫോണ്‍ വില്പന ആരംഭിക്കുമെന്നാണ് സൂചന. മോട്ടോറോള എഡ്ജ് 30 സ്മാര്‍ട്ഫോണിന്റെ ആറ് ജിബി റാം + 128 ജിബി പതിപ്പിന് 27,999 രൂപയാണ്. അതേസമയം, എട്ട് ജിബി റാം + 256 ജിബി പതിപ്പിന് 29,999 രൂപയാണ് വില. തുടക്കത്തില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവമാണ് മോട്ടോറോള എഡ്ജ് 30 നല്‍കുക. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന്. എച്ച്ഡിആര്‍ 10 പ്ലസ്, ഡിസി ഡിമ്മിങ്, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങിയ സംവിധാനങ്ങളും ഈ സ്ക്രീനിലുണ്ട്. 50 എംപി പ്രൈമറി ക്യാമറ, അള്‍ട്രാ വൈഡ്, മാക്രോ സൗകര്യങ്ങളുള്ള 50 എംപി ക്യാമറ, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ ഇതിലെ ക്വാഡ് ഫങ്ഷന് ക്യാമറയില്‍ ഉള്‍ക്കൊള്ളുന്നു 32 എംപി ആണ് സെല്‍ഫി ക്യാമറ.






