ചൈനീസ് ബൈക്ക് നിർമ്മാതാക്കളായ സി എഫ് മോട്ടോ ഓസ്ട്രേലിയയിൽ തങ്ങളുടെ എൻട്രി ലെവൽ 150NK -യുടെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചതായി റിപ്പോർട്ട്. യമഹ MT15, ഹോണ്ട CB150R എന്നി മോഡലുകളാണ് വിപണിയിൽ പ്രധാന എതിരാളികൾ. സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ CF മോട്ടോയുടെ നിരയിലെ ഏറ്റവും ചെറുതും തുടക്കക്കാർക്ക് അനുയോജ്യവുമായ മോഡലാണ്.
പുതിയ മോഡലിൽ സിംഗിൾ ചാനൽ ABS -ന് പകരം ഡ്യുവൽ-ചാനൽ ABS ലഭിക്കുന്നു. സി എഫ് മോട്ടോയുടെ ഈ പുതിയ പതിപ്പ് കൂടുതൽ സ്റ്റൈലിഷും സ്പോർട്ടിയുമാണ്. മസ്കുലാർ ഫ്യുവൽ ടാങ്ക്, ലിഫ്റ്റഡ് ടെയിൽ സെക്ഷൻ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എൽഇഡി ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ട ഷാർപ്പ് എൽഇഡി ഹെഡ്ലൈറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 775 mm സീറ്റ് ഹൈറ്റും 1,360 mm വീൽബേസും ബൈക്കിനുണ്ട്.
14.34 bhp കരുത്തും 12.2 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന അതേ 149.4 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ഈ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു.






