
കമല്‍ ഹാസന് നായകനായെത്തുന്ന വിക്രം എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പോര്‍കണ്ട സിങ്കം എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങി പാട്ട്. അനിരുദ്ധ് രവിചന്ദ്രന്‍ ഈണമൊരുക്കിയ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു എടവണ് ആണ്. രവി ജി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ട് ഇതിനോടകം 50 ലക്ഷത്തിലധികം പ്രേക്ഷകരുടെ പ്രീതി നേടിക്കഴിഞ്ഞു. പുത്രവാത്സല്യത്തിന്റെ വൈകാരിക ഭാവങ്ങളാണ് ഈ പാട്ടില്‍ നിറഞ്ഞുനില്ക്കുന്നത്. കമല്‍ ഹാസന് കരയിപ്പിച്ചുവെന്നാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. മികച്ച പ്രേക്ഷക പ്രീതി നേടിക്കൊണ്ട് ഈ ഗാനം ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്.






