
കൊച്ചി: എയ്ഡഡ് സ്കൂള്‍ നിയമം പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പി.എസ്.സിക്ക് വിടണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയോ സര്‍ക്കാരോ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു ആലോചനയും നടത്തിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് ആലോചിക്കണമെന്ന് മുന്‍മന്ത്രി എ.കെ ബാലന് കഴിഞ്ഞ ദിവസം പ്രതികരിച്ചതോടെയാണ് ചര്‍ച്ചാ വിഷയമായത്.






