തെന്നിന്ത്യ താരം നയന്‍താരയുടെയും സംവിധായകന് വിഘ്നേശ് ശിവന്റെയും വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇപ്പോഴിതാ ഇരുവരുടെയും സേവ് ദി ഡേറ്റ് കാര്‍ഡാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിനാണ് ഇരുവരുടെയും വിവാഹം . എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല.
പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്റെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അജിത്ത് വിഘ്നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.
You saw it here first! #FirstonPinkvilla: We got our hands on #Nayanthara and #VigneshShivan's wedding invite 😍😍 How pretty is this digital invite! 😍😍@pinkvilla @PinkvillaSouth #Nayanthara #wedding #Nayantharawedding pic.twitter.com/H8vSIsekkh
— Pinkvilla South (@PinkvillaSouth) May 27, 2022






