'വിക്ര'ത്തിന്റെ പ്രെമോഷനായി എത്തിയ കമല്‍ ഹാസനോടുള്ള ആരാധകരുടെ ചോദ്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിക്രം ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ട് എന്ന വാര്‍ത്തയും അത് സൂര്യയായിരിക്കും നയിക്കുക എന്നതും താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ദളപതി വിജയ് മൂന്നാം ഭാഗത്തില്‍ ഉണ്ടാകുമോ എന്നാണ്. ഈ ചോദ്യത്തിന് താരം മറുപടി നല്‍കുകയും ചെയ്തു.
'നിങ്ങള്‍ പറയുന്ന പോലെ നടക്കും, രാജ് കമല്‍ പ്രൊഡക്ഷന്‍സ് അതിനും തയ്യാറാണ്' എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. മുന്‍പ് 'വിക്രം മൂന്നിലേക്ക്' ഒരാളെ കണ്ട് വെച്ചിട്ടുണ്ട് എന്നും അത് ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാമെന്നും താരം പറഞ്ഞു. എന്നാല്‍ രാജ് കമല്‍ പ്രൊഡക്ഷന്‍സ് നിങ്ങള്‍ പറയുന്നത് പോലെ നടത്താന്‍ തയ്യാറാണ് എന്നാണ് താരം പറഞ്ഞത്.'






