
ഒല ഇലക്ട്രിക് സ്കൂട്ടറിൻ്റെ എസ്1, എസ്1പ്രോ, എന്നീ മോഡലുകൾ വിവിധ ഫീച്ചറുകളും സാങ്കേതിക വിദ്യകളും നിറഞ്ഞതാണ്. എങ്കിലും സോഫ്റ്റ്വെയർ തകരാറുകൾ, തീപിടുത്തം, ഡെലിവറി സമയപരിധിയിലെ കാലതാമസം എന്നിവയുൾപ്പെടെ ഇലക്ട്രിക് സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങളാണ് കമ്പനി നേരിടുന്നത്. ഇ-സ്കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് പൂർണ്ണമായും തകർന്ന ഒല എസ്1പ്രോയുടെ ചിത്രം ഒരു ഉപഭോക്താവ് പങ്കുവെച്ചിരുന്നു. സ്കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് അഴിച്ചുമാറ്റിയതും ടയർ ഏതാണ്ട് കീറിപ്പോയതുമായതുമായ നിലയിലുള്ള രണ്ട് ചിത്രങ്ങൾ അഭിഭാഷകയായ പ്രിയങ്ക ഭർദ്വാജ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റ് വളരെയധികം ജനശ്രദ്ധ നേടിയതിനെത്തുടർന്ന് ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളുടെ ഭാഗത്തുനിന്നും ഉടൻ പരിഹാരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രതികരണവും ഉണ്ടായതായി അവർ പറയുന്നു.
വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ അവസാനത്തോടെ കമ്പനി 1,441 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. മാർച്ച് 26 ന് പൂനെയിയുണ്ടായ തീപിടുത്തത്തെക്കുറിച്ചുള്ള കമ്പനിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.






