
ഹൃദയം ഹിന്ദി റീമേക്കില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകനായ ഇബ്രാഹിം അലിഖാന് വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറാണ് ഹൃദയത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു പ്രധാ കഥാപാത്രത്തെ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






