CT100-യെ ഒടുവില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് ബജാജ് എന്നാണ് പുതിയ റിപ്പോർട്ട്. 100 സിസി കുറഞ്ഞ വിലയുള്ള മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം ഈ മാസം ആദ്യം നിര്‍ത്തിയതായും ഡീലര്‍മാര്‍ പുതിയ സ്റ്റോക്കുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുതിയ റെട്രോ-സ്റ്റൈല്‍ CT110X പതിപ്പ് എത്തിയതോടെയാണ് CT100 നിര്‍ത്തലാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. CT110X ശ്രേണിയുടെ വിലകള്‍ ഏകദേശം 65,000 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഒരു ലളിതമായ ട്യൂബുലാര്‍ ഫ്രെയിം ഉപയോഗിച്ചിരുന്ന ഒരു ബജറ്റ് കമ്മ്യൂട്ടര്‍ വാഹനമായിരുന്നു ബജാജ് CT100 . പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും SNS (സ്പ്രിംഗ്-ഇന്‍-സ്പ്രിംഗ്) ഇരട്ട പിന് ഷോക്ക് അബ്സോര്‍ബറുകളും ചേര്‍ന്നതാണ് സസ്പെന്ഷന് സജ്ജീകരണം.
102 സിസി എയര്‍ കൂള്‍ഡ് എഞ്ചിന് 4-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നത്. ഈ യൂണിറ്റ് 7.8 bhp കരുത്തും 8.3 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്. 100 സിസി കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ വലിയ മത്സരമാണ് ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത്. എന്നാല്‍ ബജാജ് CT100-ന്റെ തട്ട് താന്ന് തന്നെയിരുന്നു. പണത്തിന് മൂല്യം, മികച്ച ക്വാളിറ്റി, മികച്ച ഇന്ധനക്ഷമത എന്നിവയാണ് ഇതിന്റെ കാരണം.






