
അഭിനയം പഠിപ്പിച്ചതിൽ മലയാളസിനിമയ്ക്ക് നിർണായക പങ്കുണ്ടെന്ന് ഉലകനായകൻ കമൽഹാസൻ. ലോകേഷ് കനകരാജും കമൽഹാസനും ഒന്നിക്കുന്ന ഏറ്റവുംപുതിയ ചിത്രം വിക്രം തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച ചടങ്ങിലാണ് താരം മനസ്സുതുറന്നത്.
തന്റെ വീടാണ് കേരളം. മലയാളത്തിൽനിന്നാണ് ജീവിതവും കരിയറും തുടങ്ങുന്നത്. ചെയ്യുന്ന പടങ്ങളിലെല്ലാം ഒന്നോ രണ്ടോ മലയാളികളുണ്ടാകും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും തുടങ്ങി കേരളത്തിൽ തനിക്ക് ഒട്ടേറെയാളുകളുണ്ട്. അതുകൊണ്ട് മലയാളം തനിക്കെന്നും പ്രിയപ്പെട്ടതാണെന്ന് കമൽഹാസൻ പറഞ്ഞു. ഒട്ടേറെ താരങ്ങളുടെ പേരെടുത്തുപറഞ്ഞാണ് അദ്ദേഹം മലയാളത്തോടുള്ള സ്നേഹം ദുബായ് മാളിലെ റീൽ സിനിമയിൽ ഒത്തുകൂടിയവർക്ക് മുന്നിൽ പ്രകടിപ്പിച്ചത്.






