
ആരാധകനോടുള്ള സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ പെരുമാറ്റം വീഡിയോക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു. IIFA അവാർഡ് ദാന ചടങ്ങുകൾക്കായി അബുദാബിയിലേക്ക് പുറപ്പെടുന്ന വേളയിൽ ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ വച്ചുള്ള വീഡിയോയാണ് ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി പകർത്തിയത്.
വിമാനത്താവളത്തിൽ നിന്നുള്ള സൽമാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടയുടൻ, സൽമാൻ ഖാൻ നെറ്റിസൺമാരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. ഒരു ആരാധകനോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന് അവർ നിഷ്കരുണം ട്രോളുകയും ചെയ്തു.
വൈറലായ വീഡിയോയിൽ, സൽമാന്റെ ആരാധകരിലൊരാൾ നടന്റെ അടുത്തേക്ക് വന്ന് താരത്തിന്റെ അമ്മ സൽമയ്ക്കൊപ്പമുള്ള ഫ്രെയിം ചെയ്ത ചിത്രം സമ്മാനിക്കുന്നത് കാണാം. ആരാധകന് സൽമാനൊപ്പം ഒരു ചിത്രം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. താരം അത്ര നല്ല മാനസികാവസ്ഥയിലായിരുന്നില്ല. ശേഷം അദ്ദഹം താല്പര്യമില്ലാത ചിത്രത്തിന് പോസ് ചെയ്തു.






