
പഴയ ബാറ്ററികള്‍ ഉപയോഗിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള നുനാം സ്റ്റാര്‍ട്ട് അപ്പ്. ഔഡി എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നുനാം ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. തുടക്കത്തില്‍ ഔഡി ഇ ട്രോണിലെ ബാറ്ററികളാണ് ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കുക. ഒരു കോടിയിലേറെ ഓണ്‍ റോഡ് വിലയുള്ള ഔഡി ഇ ട്രോണില്‍ ഉപയോഗിച്ച ബാറ്ററികളാണ് ഇ ഓട്ടോയില്‍ ഉപയോഗിക്കുക.
അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ തങ്ങളുടെ ഓട്ടോകള്‍ നിരത്തില്‍ ഇറക്കാനാകുമെന്നാണ് നുനാം പ്രതീക്ഷിക്കുന്നത്. സാധാരണ ഇന്ത്യന്‍ ഓട്ടോകളേക്കാള്‍ അല്പം വിശാലമായ ഉള്‍ഭാഗമാണ് ഈ ഓട്ടോക്കുള്ളത്. കറുപ്പ്, ചാര നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ടയറിന്റെ ഭാഗത്തും ഡ്രൈവര്‍ സീറ്റിനടിയിലും ഓറഞ്ച് കറുപ്പ് നിറങ്ങള്‍ ഒന്നിടവിട്ടും നല്‍കിയിട്ടുണ്ട്.
ഔഡി ബാറ്ററികള്‍ ഘടിപ്പിച്ച ഓട്ടോറിക്ഷയുടെ പരീക്ഷണയോട്ടങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ തങ്ങളുടെ ഓട്ടോകള്‍ നിരത്തില്‍ ഇറക്കാനാകുമെന്നാണ് നുനാം പ്രതീക്ഷിക്കുന്നത്. വനിതാ സംരംഭകര്‍ക്ക് ഈ ഓട്ടോകള്‍ നല്‍കാനും എന്‍.ജി.ഒ ആയി റജിസ്റ്റര്‍ ചെയ്ത നുനാമിന് പദ്ധതിയുണ്ട്. ഓട്ടോകളുടെ മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വെക്കാനും പദ്ധതിയുണ്ട്.
'കാറിന്റെ പഴയ ബാറ്ററികളാണെങ്കിലും ഓട്ടോയില്‍ ഇവ വളരെ കാര്യക്ഷമവും ശക്തവുമാണ്. ഇത്തരം രണ്ടാംകിട ബാറ്ററികള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. നിരവധി മനുഷ്യരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കാനും ജോലി നല്‍കാനും ഇതുകൊണ്ട് സാധിക്കും. അതും പ്രകൃതിക്ക് യോജിച്ച വിധത്തില്‍' - നുനാം സഹസ്ഥാപകന്‍ പ്രോദിപ് ചാറ്റര്‍ജി പറയുന്നു.






