കൊച്ചി: പ്രതിഷേധ മാർച്ചിനിടെയുണ്ടായ ലാത്തിചാർജിൽ പരുക്കേറ്റ യൂത്ത് കോൺ ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ബിലാലിന് പരുക്കേൽക്കുന്നത്. പരിക്കേറ്റ ബിലാൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.
ബിലാലിന്റെ ഇടതു കൺപോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28 തുന്നലുകളുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സകൾക്ക് ശേഷം മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തിൽ എന്തെങ്കിലും പറയാനാവൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ മുറിവ് ഭേദമാകാൻ വേണ്ടിയുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്.






