പുതിയ ബ്രെസയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. പുതിയ ബ്രെസ ജൂണ്‍ 30നാണ് വിപണിയിലെത്തുന്നത്. 11000 രൂപ നല്കി മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പ് വഴിയോ ഓണ്‍ലൈനായോ പുതിയ വാഹനം ബുക്ക് ചെയ്യാം.
യൂത്ത്ഫുള്‍, എനര്‍ജെറ്റിക് ഡിസൈന്‍, മാറ്റങ്ങള്‍ വരുത്തിയ മികച്ച ഇന്റീരിയര്‍, ഇന്റലിജെന്റ് ടെക്നോളജി, ഇലക്ട്രിക് സണ്‍റൂഫ്, പുതിയ സ്മാര്‍ട്ട് ഹൈബ്രിഡ് കെ സീരിസ് എന്ജിന്, പാഡില്‍ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷന്, 6 എയര്‍ബാഗുകള്‍, ഇഎസ്പി എന്നിവ പുതിയ ബ്രെസയിലുണ്ട്.
റിയല്‍ ടൈം ട്രാക്കിങ്, ജിയോ ഫെന്‍സിങ്, ഫൈന്‍ഡ് യുവര്‍ കാര്‍ തുടങ്ങിയ സാങ്കേതിക വിദ്യകളും പുതിയ ബ്രെസയിലുണ്ടാകും. കൂടാതെ പാഡില്‍ ഷിഫ്റ്റ്, വയര്‍ലെസ് ചാര്‍ജിങ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ട്. പുതിയ മോഡലിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. സുസുക്കിയുടെ ഗ്ലോബല്‍ സി പ്ലാറ്റ്ഫോമിലാണ് കാറിന്റെ നിര്‍മാണം. കൂടാതെ ആറ് എയര്‍ബാഗുകള്‍, ഇഎസ്പി റീഇന്‍ഫോഴ്സ് ചെയ്ത സ്ട്രക്ച്ചര്‍ തുടങ്ങിയവയും പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം.
മുന്നിലും പിന്നിലുമായി ധാരാളം മാറ്റങ്ങള്‍ പുതിയ ബ്രെസയിലുണ്ട്. ഗ്രില്‍, ബംബര്‍, ഹെഡ്ലൈറ്റ് ഡിസൈന്‍ എന്നിവയില്‍ പുതുമയുണ്ടാകും. റീഡിസൈന്‍ ചെയ്ത ക്ലാംഷെല്‍ സ്റ്റൈല്‍ ഹുഡ്, പുതിയ മുന്‍ ഫെന്‍ഡറുകള്‍ എന്നിവയുമുണ്ട്. ആദ്യ തലമുറയുടെ പ്ലാറ്റ്ഫോമും ബോഡി ഷെല്ലും ഡോറുകളും നിലനിര്‍ത്തിയാണ് പുതിയ രൂപം നല്‍കുന്നത്. പിന്നില്‍ റീഡിസൈന്‍ഡ് ടെയില്‍ ലാംപുകളും ബംബറുമാണ്. ഇലക്ട്രിക് സണ്‍റൂഫുമായി ഇന്ത്യയിലെത്തുന്ന മാരുതിയുടെ ആദ്യ വാഹനവും ബ്രെസയായിരിക്കും.






