മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെത് എന്ന് സംശയിക്കുന്ന ഗാനം നവമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ചിത്രത്തിലെ നായിക മീന പാടുന്നതായാണ് രംഗം. തനി മലയാളത്തില്‍ തന്നെയാണ് പാട്ട്.
അടുക്കളയില്‍ പാചകത്തിനിടയില്‍ നിന്നുകൊണ്ട് പാടുന്നതായാണ് രംഗമുള്ളത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരും വേഷമിടുന്നത്. ക്രിസ്തുമസ് ചിത്രമായാണ് ഇത് തീയേറ്ററില്‍ എത്തുന്നത്.






