മസ്കറ്റ്: അടുത്ത വര്‍ഷം മുതല്‍ ഒമാന്‍ പൗരന്മാര്ക്ക് വിസ ഇല്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം. കൂടാതെ ഇതര ജിസിസി പൗരന്മാര്ക്കും ഈ സൗകര്യം ലഭ്യമാകും. 2025 അവസാനത്തോടെ പൂര്‍ണമായും ഡിജിറ്റല്‍ അതിര്‍ത്തിയിലേക്കുള്ള യുകെ ഗവണ്മെന്റിന്റെ നീക്കത്തിന്റെ ഭാഗമായാണ് യുകെ ഹോം ഓഫീസ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
യുണൈറ്റഡ് കിങ്ഡം അടുത്ത വര്‍ഷം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്കീമിന് കീഴിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. പൊതുവെ, ഗള്‍ഫ് പൗരന്മാര് വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു കെ. ബ്രിട്ടനിലേക്ക് ഒമാന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് പുതിയ വിസ രഹിത യാത്രാ സംവിധാനം ഗുണം ചെയ്യും.






