നോക്കിയയുടെ ജി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് നോക്കിയ ജി 11 പ്ലസ്. നോക്കിയ ജി11 ന്റെ പരിഷ്കരിച്ച പതിപ്പാണ് നോക്കിയ ജി 11 പ്ലസ്. നോക്കിയ ജി 11 പ്ലസിന്റെ വില വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചാര്‍ക്കോള്‍ ഗ്രേ, ലേക്ക് ബ്ലൂ നിറങ്ങളില്‍ വരുന്ന ഫോണ്‍ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നോക്കിയ ബ്രാന്‍ഡ് ലൈസന്‍സി എച്ച്എംഡി ഗ്ലോബല്‍ കൃത്യമായ പ്രോസസര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഫോണിന് 4 ജിബി റാം ഉണ്ടെന്ന് നോക്കിയ വെബ്സൈറ്റ് സ്ഥിരീകരിക്കുന്നുണ്ട്. നോക്കിയ ജി 11 പ്ലസിന് 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. പിന് ക്യാമറയ്ക്കൊപ്പം ഒരു എല്‍ഇഡി ഫ്ലാഷും ഉണ്ട്. സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി, നോക്കിയ ജി 11 പ്ലസ് മുന്‍വശത്ത് 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സര്‍ വഹിക്കുന്നു.
90Hz റിഫ്രഷ് റേറ്റ് ഉള്ള 6.517 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് നോക്കിയ ജി 11 പ്ലസ് അവതരിപ്പിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് (512 ജിബി വരെ) വഴി സ്റ്റോറേജ് വിപുലീകരിക്കാം. 64 ജിബിയാണ് ഓണ്‍ബോര്‍ഡ് സ്റ്റോറേജ്. 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എജിപിഎസ്, യുഎസ്ബു ടൈപ്പ്സി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.






