മോട്ടോറോളയുടെ പുതിയ ഹാന്‍ഡ്സെറ്റ് മോട്ടോ ജി42 ഇന്ത്യന്‍ വിപണിയില്‍ എത്തി. മോട്ടോ ജി42 ന്റെ ഇന്ത്യയിലെ അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില. അറ്റ്ലാന്റിക് ഗ്രീന്‍, മെറ്റാലിക് റോസ് നിറങ്ങളില്‍ വരുന്ന ഫോണ്‍ ജൂലൈ 11 മുതല്‍ ഫ്ലിപ്കാര്ട്ടിലൂടെയും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വില്പനയ്ക്കെത്തും. എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. 419 രൂപയുടെ ജിയോ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 2,549 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.
8 മെഗാപിക്സല്‍ അള്‍ട്രാ വൈഡും ഡെപ്ത് ഷൂട്ടറും 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടറും സഹിതം എഫ്/1.8 ലെന്‍സുള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടൊപ്പമാണ് മോട്ടോ ജി42 വരുന്നത്. സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി മോട്ടോ ജി42ല്‍ 16-മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഉണ്ട്. മോട്ടോ ജി42 ല്‍ 64ജിബി ഓണ്‍ബോര്‍ഡ് uMCP സ്റ്റോറേജ് ആണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി വിപുലീകരിക്കാം. ഡ്യുവല്‍ സിം ഉപയോഗിക്കാവുന്ന മോട്ടോ ജി42 ല്‍ ആന്‍ഡ്രോയിഡ് 12 ഒഎസ് ആണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 20:9 വീക്ഷണാനുപാതവും 60Hz റിഫ്രഷ് റേറ്റുമുള്ള 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് മോട്ടോ ജി42ല്‍ അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍, അഡ്രിനോ 610 ജിപിയു, 4ജിബി LPDDR4x റാം എന്നിവയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
4ജി, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് വി5.0, എഫ്എം റേഡിയോ, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവ മോട്ടോ ജി42-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍.- സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സേവനവും ലഭ്യമാണ്. 20W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി42-ല്‍ സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ ഒറ്റ ചാര്‍ജില്‍ 30 മണിക്കൂറിലധികം ബാക്കപ്പ് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.






