ഈ ചിത്രത്തിലേയ്ക്ക് നോക്കു.. എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?
ഈ ചിത്രത്തിലേയ്ക്ക് നോക്കു.. എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?
Authored by Web Desk | Last updated: 03 Dec 2016, 2:23 PM | 1 min read
സ്വീഡിഷ് ചിത്രകാരിയായ ജൂലിയ കൊസേവ വരച്ച ഈ ചിത്രങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?ചെറിയ ചെറിയ കുത്തുകള്‍ അഥവാ ബിന്ദുക്കള്‍ യോജിപ്പിച്ചാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്.സ്ടിപ്പ്ലിംഗ് എന്നാണ് ഈ പഴയ ചിത്രീകരണ രീതിയുടെ പേര്.
ഇരുപത്തിമൂന്നുകാരിയായ ജൂലിയ ഒരു ക്രിമിനോളജിസ്റ്റ് കൂടിയാണ്.ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് ജൂലിയുടെ പടം വര.നാല്‍പ്പത് മുതല്‍ നൂറു മണിക്കൂര്‍ വരെയാണ് ഒരു ചിത്രത്തിന് വേണ്ടി ചിലവഴിയ്ക്കുന്നത്.ബോള്‍ പോയിന്റ് പേനകളാണ് കുത്തുകള്‍ ഇടാന്‍ ഉപയോഗിയ്ക്കുന്നത്.
വളരെ ക്ഷമ വേണ്ട ഒരു ചിത്രകലാരീതിയാണ് ഇത്.എല്ലാം വരയ്ക്കുമെങ്കിലും സെലിബ്രിറ്റി പെയിന്റിങ്ങ്സ് ആണ് ജൂലിയയുടെ ഇഷ്ടം.മണിക്കൂറുകള്‍ വരയ്ക്കായി ചിലവഴിച്ച് കൈകള്‍ മരയ്ക്കുന്ന കാര്‍പ്പല്‍ ടണല്‍ സിന്ദ്രോം ലക്ഷണങ്ങള്‍ ഉണ്ട് ഇപ്പോള്‍ ജൂളിയയ്ക്ക്.എങ്കിലും ദിവസവും വര മുടക്കാറില്ല.ഇന്സ്ടഗ്രാമിലെ ആരാധകരുടെ ആവശ്യങ്ങള്ക്കനുസരിച്ച്ചും ജൂലിയ വരയ്ക്കാറുണ്ട്.