തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെ പദ്ധതികള്‍ സന്ദര്‍ശിക്കുന്നതില്‍ ദുരുദ്ദേശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രം വാഗ്ദാനം ചെയ്ത വികസന പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും കോടിയേരി വിമര്‍ശിച്ചു. കേന്ദ്രമന്ത്രി എസ്.ജയ്ശങ്കര് തിരുവനന്തപുരത്ത സന്ദര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് വെറുതെയല്ല. പറവൂരില്‍ തോറ്റ അദ്ദേഹം അവരുടെ വോട്ട് നേടി ജയിക്കാനായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം തുറന്നുപറയേണ്ടെ? വി.എസ് പോയതിനെയാണ് അദ്ദേഹം പകരം ന്യായീകരണമായി കാണുന്നത്. വി.എസ് അവിടെ പോയത് ആര്.എസ്.എസിനെ വിമര്‍ശിക്കാനായിരുന്നു. വി.എസിന്റെ പ്രസംഗം പുറത്തുവന്നിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കെ..കെ രമയ്ക്കെതിരായ എം.എം മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ല. നിയമസഭയില്‍ പറഞ്ഞത് അവിടെ അവസാനിക്കണമെന്നാണ് നിലപാട്. മണി പറഞ്ഞത് ടി.പി വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു. ധീരജിന്റെ കൊലപാതകം ഏതു ജഡ്ജിയുടെ വിധിയായിരുന്നുവെന്ന് വി.ഡി സതീശന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






