ഈ വര്‍ഷം തന്നെ വിപണികളില്‍ ഔഡി ക്യൂ3 എത്തും. പുതിയ ക്യൂ3യുടെ ബുക്കിങ്ങ് ഷോറൂമുകളില്‍ ആരംഭിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു എക്സ്1, മെഴ്സെഡീസ് ജിഎല്‍എ, വോള്‍വോ എക്സ്സി40 എന്നിവയോടു വെല്ലുവിളിക്കാനെത്തുന്ന വാഹനം ഓണം സീസണിലാണ് വിപണിയിലെത്തുന്നത്. പഴയ വാഹനത്തില്‍ നിന്ന് പൂര്‍ണമായി മാറ്റി നിര്‍മിച്ചതാണ് ഇന്റീരിയര്‍.
പൂര്‍ണമായും ബ്ലാക് തീമിലുള്ള ഹെക്സഗണല്‍ റേഡിയേറ്റര്‍ ഗ്രില്ലാണ് വാഹനത്തിനു നല്‍കിയിട്ടുള്ളത്. എല്‍ഇഡി ഹെഡ്ലാംപുകള്, പുതിയ സിഗ്നേച്ചര്‍ ഡേടൈം റണ്ണിങ് ലാംപുകള്‍ എന്നിവയും മുന്നിലുണ്ട്. പുതിയ അലോയ് വീലുകള്‍, നീളം കൂടിയ വിധത്തിലുള്ള സ്പോയ്ലര്, രൂപഭംഗിയിലുള്ള ടെയ്ല് ലാംപുകള്‍ എന്നിവയെല്ലാം പുതിയതാണ്. എംക്യുബി ആര്‍ക്കിടെക്ചറിലാണ് വാഹനം നിര്‍മിച്ചിട്ടുള്ളത്. ക്യാബിനില്‍ ആകര്‍ഷണീയമായത് പുതിയ ഡ്രൈവര്‍ ഡിസ്പ്ലേയാണ്.
ഫ്യൂച്ചറിസ്റ്റിക് എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനം, പുതിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുതിയ സ്റ്റിയറിങ് വീല്‍ എന്നിവയും വാഹനത്തിനു ലഭിച്ചിട്ടുണ്ട്. 4 സിലിണ്ടര്‍ 2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഔഡിയുടെ വിശ്വവിഖ്യാത 7 സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷന് നില നിര്‍ത്തിയിട്ടുണ്ട്. പുതിയ ക്വാട്രോ ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.






