ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യൂ. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.
രജൗറി മേഖലയിലെ ദര്ഹാളിലുള്ള പര്‍ഗലിലെ സൈനിക ക്യാംപിന്റെ മതില് രണ്ടുപേര്‍ കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. കടന്നുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു.
രാജ്യം സ്വതന്ത്ര്യദിനം ആഘോഷിക്കാനിരിക്കേയാണ് ഭീകരര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ആഘോഷം പരിഗണിച്ച് പോലീസും സൈന്യവും അതീവ ജാഗ്രതയിലാണ്.






