2002ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ മഹീന്ദ്രയുടെ എസ്യുവിയാണ് സ്കോര്‍പിയോ. മഹീന്ദ്രയുടെ പുതിയ ലോഗോയുമായാണ് സ്കോര്‍പ്പിയോ ക്ലാസിക് പുറത്തിറങ്ങുകയാണ്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ടു വഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.
പുതിയ ഓള് അലുമിനിയം ജെന്‍ 2 എം ഹോക്ക് എന്‍ജിനാണ് വാഹനത്തിന്. 132 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്ജിന്. മുന്‍ എന്‍ജിനെക്കാള്‍ 55 കിലോഗ്രാ ഭാരക്കുറവും 14 ശതമാനം ഇന്ധനക്ഷമതയുമുണ്ട്. ക്ലാസിക് രൂപഭംഗി നിലനിര്‍ത്തി ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്. ബോള്‍ഡായ ഗ്രില്‍, മസ്കുലര്‍ ബോണറ്റ്, പുതിയ ഹുഡ് സ്കൂപ് എന്നിവയുണ്ട്. പിന്നില്‍ സ്കോര്‍പ്പിയോയുടെ സിഗ്നേച്ചര്‍ ടവര്‍ എല്‍ഇഡി ടെയില്‍ ലാംപാണ്.






