
മദ്യം പല രീതിയിലുള്ള ബോട്ടിലുകളില്‍ ഉണ്ട്.എന്നാല്‍ ട്യൂബില്‍ കിട്ടുമോ?കിട്ടുമെന്നാണ് ഓസ്ട്രിയന്‍ വെന്ഗര് കോര്‍പ്പരേഷന്‍ എന്ന കമ്പനിയുടെ പുതിയ ഓഫര്‍.ഏറ്റവും ജനപ്രീതിയുള്ള മദ്യമായ വോഡ്ക ട്യൂബുകളില്‍ മാര്‍ക്കറ്റില്‍ ഇറക്കാനാണ് ഇവരുടെ തീരുമാനം.
ടൂത്ത് പേസ്റ്റിന്റെ പോലെയുള്ള ട്യൂബുകലിലാണ് വോഡ്ക ലഭിയ്ക്കുന്നത്.ആളുകള്‍ ട്യൂബില്‍ നിന്ന് വോഡ്ക നുണഞ്ഞു നടക്കുന്ന കാഴ്ച ഓസ്ട്രിയയില്‍ പരിചിതമായിത്തുടങ്ങി.
GO Vodka എന്ന് പേരിട്ടിരിയ്ക്കുന്ന വോഡ്ക യൂറോപ്പിലെ പതിനഞ്ച് രാജ്യങ്ങളിലും യു എസിലും വ്യാപകമാക്കാനാണ് കമ്പനിയുടെ പദ്ധതി.പുതുമകള്‍ ഇഷ്ടപ്പെടുന്ന ഈ രാജ്യങ്ങളില്‍ തങ്ങളുടെ പരീക്ഷണം വിജയിയ്ക്കും എന്നാണു പ്രതീക്ഷ.