ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. 40 കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ പരിശോധന നടക്കുന്നത്. മദ്യനയത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി.
കേസില്‍ ഇ.ഡി നടത്തുന്ന രണ്ടാമത്തെ റെയ്ഡാണിത്. സെപ്തംബര്‍ ആറിന് 45 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
മദ്യനയത്തില്‍ സിബിഐ കേസെടുത്തതിനു പിന്നാലെയാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.






