ഷിംല (ഹിമാചല്‍ പ്രദേശ്): ഭക്ഷണവും സിഗരറ്റും നല്‍കാത്തതിന് ഷിംലയിലെ റെസ്റ്റോറന്റില്‍ വെടിയുതിര്‍ന്ന വിനോദ സഞ്ചാരി അറസ്റ്റില്‍. വിശ്വനാഥ് എന്നയാളെയാണ് ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. റെസ്റ്റോറന്റിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞ് സ്ഥലത്തെത്തിയ വിശ്വനാഥ് ഭക്ഷണവും സിഗരറ്റും ആവശ്യപ്പെട്ടു. ഇത് നിഷേധിച്ച വെയ്റ്ററെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
ഛോട്ട ഷിംലയില്‍ സംഭവം നടന്ന റെസ്റ്റോറന്റ് ഉള്ള സ്വകാര്യ ഹോട്ടലിലാണ് വിശ്വനാഥ് താമസിച്ചിരുന്നത്. രാത്രി വൈകി ഭക്ഷണത്തിനെത്തിയ വിശ്വനാഥിന് ഭക്ഷണം നല്കാന് കഴിഞ്ഞില്ല. അക്രമാസക്തനായ അയാള്‍ വെടിവയ്ക്കുകയും ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിടുകയും ചെയ്തു. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിശ്വനാഥിനെതിരെ ഐപിസി 336,506, ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്് ഷിംല എസ്.പി മോണിക ഭൂട്ടണ്ഗുരു അറിയിച്ചു.






